car-accident

അടിമാലി: കുഞ്ചിത്തണ്ണി എല്ലക്കൽ റോഡിൽ മില്ലും പടിയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു. മരത്തിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി. ഒരാൾക്ക് പരിക്ക് പറ്റി. കുഞ്ചിത്തണ്ണി കുഴിയംപ്ലാവിൽ ജെഫിൻ (25) ആണ് പരിക്കേറ്റത്.വെള്ളിയാഴ്ച അർദ്ധരാത്രിയാണ് അപകടം ഉണ്ടായത്. എല്ലക്കൽ ഭാഗത്തുനിന്ന് വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് താഴെയുള്ള പുരയിടത്തിലേയ്ക്ക് മറിയുകയായിരുന്നു. പറമ്പിലെ ഈട്ടിമരത്തിൽ ഇടിച്ച് നിന്നതിനാൽ കൂടുതൽ താഴേക്ക് പോയില്ല. വെള്ളത്തൂവൽ പോലിസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.