കാഞ്ഞിരപ്പള്ളി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയും നീതിപീഠങ്ങൾ അനീതിപീഠങ്ങൾ ആകുന്നുവെന്നും ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമര ജ്വാലയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി സമരജ്വാല സംഘടിപ്പിച്ചു. യൂത്ത്‌ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എം.കെ ഷമീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഫ്‌സൽ കളരിക്കൽ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.യു ജില്ലാ സെക്രട്ടറി കെ.എൻ നൈസാം, ടി.എസ് നിസു, അൻവർ പുളിമൂട്ടിൽ, ഫൈസൽ മഠത്തിൽ, പി.എസ് ഹാഷിം ആമീൻ,നജീബ്, ആഷിക് അക്കു തുടങ്ങിയവർ സമരജ്വാലയ്ക്ക് നേതൃത്വം നല്കി.