
അടിമാലി: കുഞ്ചിത്തണ്ണി ശ്രീനാരായണ പബ്ലിക്ക് ലൈബ്രറിയിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം, ലഹരി മുക്ത ബോധവത്കരണം, ഗാന്ധി ക്വിസ്, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു. പരിപടികൾക്ക് ലൈബ്രറി പ്രസിഡന്റ് ടി.ആർ. വിജയൻ ,സെക്രട്ടറി വി.ബി.ഷൈലജൻ എന്നിവർ നേതൃത്വം നൽകി.