
ചങ്ങനാശേരി : സി.എസ്.ഐ മദ്ധ്യ കേരള മഹാ ഇടവകയിലെ സീനിയർ വൈദികനും വെല്ലൂർ സി.എം.സി ആശുപത്രിയിലെ മുൻ ചാപ്ലിയിനുമായിരുന്ന തിരുവല്ല തുകലശ്ശേരി പരിയാരത്തു ഗ്രേസ് വില്ലയിൽ ഫാ.ഈപ്പൻ ജോൺ (84) നിര്യാതനായി. ഭാര്യ: പുന്നവേലി ചീരമറ്റത്തു അമ്മിണിക്കുട്ടി. മക്കൾ: അനില, അനിത. മരുമക്കൾ: സുനിൽ പൂപ്പട (ഷാർജ), തോമസ് പുതുശ്ശേരി (ഷാർജ).സംസ്‌കാരം ഇന്ന് 3 ന് പന്നിമറ്റം സെന്റ് ആൻഡ്രൂസ് സിഎസ്ഐ പള്ളിയിൽ.