ചങ്ങനാശേരി: കൊവിഡ് രോഗികളെ പരിചരിക്കുന്ന ആശാപ്രവർത്തകർക്ക് പ്രതിമാസം 2000 രൂപ റിസ്‌ക്ക് അലവൻസ് അനുവദിക്കണമെന്ന് എസ്ടിയു ആശാവർക്കേഴ്‌സ് ഫെഡറേഷൻ കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി എൻ.റഹിയാനത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് ഹലീൽ റഹ്മാൻ ഓൺലൈൻ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. ഇ.എ അന്നമ്മ, എൻ.ഓമന, ജ്യോതി ഓമനക്കുട്ടൻ, മാലിനി ഭായി, ഷെമി ബഷീർ, ലത്തീഫ് ഓവേലി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സി.എഫ് തോമസ് എം.എൽ.എയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.