കട്ടപ്പന: കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനീയറിംഗ് കോളജിൽ നിന്നു ബഹുരാഷ്ട്ര കമ്പനികളിൽ നിയമനം ലഭിച്ച വിദ്യാർഥികളെ മലങ്കര ഓർത്തഡോക്‌സ് സഭാ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവാ അനുമോദിക്കും. ഏഴിന് രാത്രി എട്ടിന് ഓൺലൈനായി നടക്കുന്ന ചടങ്ങിൽ കോളേജ് ഡയറക്ടർ ഫാ. ജിജി പി. എബ്രഹാം, പ്രിൻസിപ്പൽ ഡോ. ജയരാജ് കൊച്ചുപിള്ള, പ്ലേസ്‌മെന്റ് ആന്റ് കോർപ്പറേറ്റ് റിലേഷൻസ് ഡീനും വിക്രം സാരാഭായി സ്‌പേസ് സെന്ററിലെ റിട്ട. ഡെപ്യൂട്ടി ഡയറക്ടറുമായ സി.ആർ. തോമസ് എന്നിവരും പങ്കെടുക്കും.
101 വിദ്യാർത്ഥികൾക്ക് ഇൻഫോസിസ്, യു.എസ്.ടി. ഗ്ലോബൽ, ബൈജൂസ് ആപ്, ടി.സി.എസ് തുടങ്ങിയ കമ്പനികളിലാണ് നിയമനം ലഭിച്ചത്.