കട്ടപ്പന: ആരാധനകളിലും കൂദാശകളിലും വൈദികൻ ഉൾപ്പെടെ അഞ്ചുപേരിൽ കൂടുതൽ പങ്കെടുക്കരുതെന്ന് ഓർത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ സേവേറിയോസ് അറിയിച്ചു. വിവാഹം, സംസ്‌കാരം എന്നിവ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തണം. പള്ളികളിലും പരിസരങ്ങളിലും ആൾക്കൂട്ടമുണ്ടാകുത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ യാഥാർഥ്യം തിരിച്ചറിഞ്ഞ് ജാഗ്രത പുലർത്തണം. സമ്പർക്കത്തിലൂടെ രോഗം പകരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണം. സർക്കാരിന്റെ മാർഗനിർദേശങ്ങൾ അതേപടി പാലിക്കണം. രോഗബാധിതരുടെ ചികിത്സ, അതിജീവനം തുടങ്ങിയ കാര്യങ്ങളിൽ സഹായിക്കാൻ സഭാ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്നും മെത്രാപ്പോലീത്ത അറിയിച്ചു.