പൊൻകുന്നം: ആനക്കയത്ത് പ്രവർത്തിക്കുന്ന റബർ ഫാക്ടറിയിലെ രാസവസ്തുക്കൾ കലർന്ന മാലിന്യം റോഡിൽ തള്ളിയതായി പരാതി. ആനക്കയം തമ്പലക്കാട് റോഡിൽ നിന്നുള്ള ചെറുപാതയിലാണ് വെള്ളിയാഴ്ച രാത്രി മാലിന്യം തള്ളിയത്. നിരവധി വീട്ടുകാർ ഉപയോഗിക്കുന്ന റോഡാണിത്. രാത്രിയിൽ രൂക്ഷ ഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാർ പരിശോധന നടത്തിയപ്പോഴാണ് മാലിന്യം റോഡിൽ ഒഴുക്കിയ നിലയിൽ കണ്ടത്.