കട്ടപ്പന: കാഞ്ചിയാർ പഞ്ചായത്തിൽ വയോജനങ്ങളുടെ ക്ഷേമത്തിനായി വകയിരുത്തുന്ന ഫണ്ട് അട്ടിമറിക്കുകയാണെന്നും അർഹതപെട്ടവർക്ക് അനുകൂല്യം നൽകുന്നില്ലെന്നും സീനിയർ സിറ്റിസൺസ് ഫോറം ഭാരവാഹികൾ ആരോപിച്ചു. പദ്ധതി വിഹിതത്തിന്റെ അഞ്ച് ശതമാനം ഫണ്ട് വയോജനങ്ങൾക്കായി വകയിരുത്തിയിട്ടുള്ളതാണ്. എന്നാൽ യഥാസമയം നൽകുന്നില്ല. പഞ്ചായത്തിൽ വയോജനങ്ങൾക്കായി പകൽ വീട് നിർമ്മിക്കണമെന്നും പ്രസിഡന്റ് മാത്യു വർക്കി, സെക്രട്ടറി എ.ആർ. ഗോപിനാഥൻ, കെ.കെ. കുലശേഖരൻ, എം.കെ. കൃഷ്ണൻകുട്ടി എന്നിവർ ആവശ്യപ്പെട്ടു.