നെടുംകുന്നം: ഗാന്ധിജയന്തിയോടനുബന്ധിച്ച് നെടുംകുന്നം ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ശുചീകരണ പ്രവർത്തനങ്ങൾ വാർഡ് മെമ്പർ ജോസഫ് ദേവസ്യ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് വൈസ് പ്രസിഡന്റ് എൽസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മിനി സജിമോൻ, വിവിധ കുടുംബശ്രീകളെ പ്രതിനിധീകരിച്ച് വത്സ തങ്കൻ, രജനി സജീവൻ , പി.പി കുഞ്ഞുഞ്ഞ്, കുഞ്ഞമ്മ കുട്ടൻ, ആലീസ് തങ്കച്ചൻ, സുശീല രാജപ്പൻ, പൊന്നമ്മ ശിവദാസ്, സുമ മധു, സുമ മോഹൻ, മോളി ഫിലിപ്പ്, അമ്മിണിക്കുട്ടി രാജു, സജിനി മധു, മഞ്ചു അനി എന്നിവർ നേതൃത്വം നൽകി. വാർഡിലെ റോഡുകൾ പൂർണമായും ശുചീകരിക്കുകയാണ് ലക്ഷ്യമിടുന്നത്.