കുറവിലങ്ങാട് :കീഴൂർ പെരുവ അവർമ റോഡ് റീച്ചിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.
തലയോലപ്പറമ്പ് കൂത്താട്ടുകുളം മെയിൻ റോഡിൽ ഏറ്റവും കൂടുതൽ ശോച്യാവസ്ഥയിൽ കിടന്നിരുന്ന ഭാഗത്താണ് നവീകരണ ജോലികൾ ആരംഭിച്ചിരിക്കുന്നത്.
റോഡിന്റെ ഇരുവശവും ഓട വെട്ടി തെളിക്കുന്ന ജോലികളാണ് ആരംഭഇച്ചിരിക്കുന്നത്. കാലാവസ്ഥ അനുകൂലമായാൽ റീ ടാറിംഗ് ജോലികൾ അടിയന്തിരമായി പൂർത്തിയാക്കാൻ കഴിയുന്ന വിധത്തിലാണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്ന് എം.എൽ.എ വ്യക്തമാക്കി.