covid-hotspot-

കോട്ടയം : രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കാൻ ആരംഭിച്ച നിരോധനാജ്ഞ ഏശിയില്ല. ആളുകൾ കൂട്ടം കൂടിയെങ്കിലും കാര്യമായ കേസുകളെടുത്തിട്ടില്ല. ജില്ലയിൽ 21 പഞ്ചായത്തുകളിലും നാല് നഗരസഭകളിലുമാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. ഇവിടെങ്ങളിൽ രോഗബാധിതരുടെയും ക്വാറന്റൈനിൽ കഴിയുന്നവരുടെയും എണ്ണം ആശങ്കാജനകമായ വിധത്തിൽ ഉയർന്നിരിക്കുകയാണ്.

നിരോധനാജ്ഞ ഇവിടെ

നഗരസഭകൾ: കോട്ടയം, ഏറ്റുമാനൂർ, ഈരാറ്റുപേട്ട, ചങ്ങനാശേരി

പഞ്ചായത്തുകൾ : കങ്ങഴ, മീനടം, അയർക്കുന്നം. മറവന്തുരുത്ത്, പായിപ്പാട്, കറുകച്ചാൽ, രാമപുരം, തൃക്കൊടിത്താനം, മുണ്ടക്കയം, കൂരോപ്പട, എരുമേലി, കുറിച്ചി, പുതുപ്പള്ളി, വിജയപുരം, വാകത്താനം, അതിരമ്പുഴ, തിരുവാർപ്പ്, മാടപ്പള്ളി, പാമ്പാടി, കുമരകം, എലിക്കുളം.

കുറവില്ലാതെ സമ്പർക്ക രോഗികൾ

ജില്ലയിൽ 342 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 332 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു പേർ മറ്റു ജില്ലക്കാരാണ്. നാല് ആരോഗ്യപ്രവർത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേരും രോഗബാധിതരായി. പുതിയതായി 4412 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. 208 പേർ രോഗമുക്തരായി. നിലവിൽ 4825 പേരാണ് ചികിത്സയിലുള്ളത്. 20966 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.