herbal-garden-inaguration

കോട്ടയം : ഔഷധസസ്യ വൈവിധ്യം സംരക്ഷിക്കാനും ഇവയുമായി ബന്ധപ്പെട്ട ഗവേഷണവും വിജ്ഞാനവ്യാപനവും ലക്ഷ്യമിട്ട് എം.ജി സർവകലാശാല ഔഷധസസ്യോദ്യാനം ഒരുക്കുന്നു. നിർമാണോദ്ഘാടനം ഗാന്ധിജയന്തി ദിനത്തിൽ സർവകലാശാല കാമ്പസിലെ അതിഥി മന്ദിരത്തിന് സമീപം അശോകമരം നട്ട് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് നിർവഹിച്ചു. പ്രോവൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാർ, ഡെപ്യൂട്ടി രജിസ്ട്രാർമാരായ എൻ. ശശിധരൻ ഉണ്ണിത്താൻ, രമേശ് നാരായണൻ, ഹെർബൽ ഗാർഡൻ സൂപ്പർവൈസർ സി.എസ്. ജയപ്രകാശൻ, പി.ആർ.ഒ. എ. അരുൺ കുമാർ എന്നിവർ പങ്കെടുത്തു. സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ സഹകരണത്തോടെ അരയേക്കറിലധികം സ്ഥലത്താണ് ഔഷധസസ്യ ഉദ്യാനം ഒരുക്കുന്നത്.