വൈക്കം: ജൈവമാലിന്യങ്ങൾ സംസ്‌കരിച്ച് ജൈവവളമാക്കുന്ന തുമ്പൂർമുഴി മോഡൽ കമ്പോസ്റ്റ് നിർമ്മാണത്തിനു വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി.256000 രൂപയാണ് പദ്ധതി ചിലവ്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടു പാലക്കാടു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഐ ആർടിസി എന്ന സർക്കാർ ഏജൻസിക്കാണ് പദ്ധതി നിർവഹണത്തിന്റെ മേൽനോട്ടമെന്ന് വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ. ജയകുമാരി പറഞ്ഞു. ബ്ലോക്ക്പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീദേവിജയൻ തുമ്പൂർമുഴി മോഡൽ കമ്പോസ്റ്റ് നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ഉദയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.