പാലാ: ചൂണ്ടച്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഭരണം വീണ്ടും കേരളാ കോൺഗ്രസ് (എം) ജോസ് വിഭാഗത്തിന്.ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ കേരളാ കോൺ എമ്മിലെ ജോർജ് ജോസഫ് (ജോണി ) വടക്കേമുളഞ്ഞനാൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് അംഗത്തെയാണ് പരാജയപ്പെടുത്തിയത്. സി.പി.എം അംഗം ജോസ് വിഭാഗം സ്ഥാനാർത്ഥിയെ പിന്തുണച്ചു. കേരളാ കോൺഗ്രസ് (എം) ന് 7വോട്ടും കോൺഗ്രസ് അംഗത്തിന് 6 വോട്ടും ലഭിച്ചു.
കോൺഗ്രസ് അവിശ്വാസം കൊണ്ടുവന്നതിനെ തുടർന്ന് പ്രസിഡന്റായിരുന്ന കേരളാ കോൺഗ്രസ് നേതാവ് ജിമ്മി ചന്ദ്രൻകുന്നേൽ രാജിവച്ചിരുന്നു.ഇതിനെതുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.