പൊൻകുന്നം: ജില്ലാ പഞ്ചായത്ത് പൊൻകുന്നം ഡിവിഷനിലെ വിവിധ വികസനപ്രവർത്തനങ്ങൾക്കായി 99 ലക്ഷം രൂപ അനുവദിച്ചു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഡിവിഷൻ അംഗം ശശികല നായർക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് 15 പദ്ധതികൾക്ക്് ഫണ്ട് അനുവദിച്ചത്.പൊൻകുന്നം ഗവ.എച്ച്എസ്എസിനു ഫർണിച്ചർ വാങ്ങാൻ 10 ലക്ഷം.ടൗൺഹാൾ വായനശാല പടി റോഡ് നവീകരണം 5 ലക്ഷം, 6ാം വാർഡിൽ വയോജന വിശ്രമ കേന്ദ്രത്തിന് 10 ലക്ഷം, ഗ്രാമദീപം ലൈബ്രറി കെട്ടിട നവീകരണത്തിന് 5 ലക്ഷം, എസ്.ആർ.വി എൻ.എസ്.എസ് വി.എച്ച്.എസിന് ശൗചാലയ നിർമ്മാണത്തിന് 6 ലക്ഷം, 8ാം വാർഡിൽ ജ്യോതി പബ്ലിക് ലൈബ്രറി കെട്ടിട നവീകരണത്തിന് 5 ലക്ഷം, ചിറക്കടവ് ക്ഷേത്രം ആൽത്തറ റോഡ് നവീകരണത്തിന് 5 ലക്ഷം,10ാം വാർഡിൽ പടനിലം കാരയ്ക്കാമറ്റം റോഡ് നവീകരണത്തിന് 5 ലക്ഷം, സെന്റ് എഫ്രേംസ് സ്‌കൂളിൽ പെൺകുട്ടികൾക്കു ശൗചാലയ നിർമ്മാണത്തിന് 6 ലക്ഷം. എസ്.ആർ.വി കുടിവെള്ള പദ്ധതിക്ക് 5 ലക്ഷം, ഗവ. ആശുപത്രിപടി മറ്റത്തിൽപടി റോഡ് നവീകരണത്തിന് 8.5 ലക്ഷം, പാലക്കയം തെക്കേത്തുപടി റോഡ് നവീകരണത്തിന് 8.5 ലക്ഷം, പുളിച്ചുമാവ് കാളിയാനിപടി റോഡ് ടാറിംഗിന് 5 ലക്ഷം,
11ാം വാർഡിൽ വടക്കേൽ കോളനി സമഗ്ര വികസനത്തിന് 10 ലക്ഷം.12ാം വാർഡിൽ കന്നുകുഴി അടാമറ്റം റോഡ് നവീകരണത്തിന് 5 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചത്. വികസന ഫണ്ട് അനുവദിച്ച ജില്ലാപഞ്ചായത്ത് അംഗം ശശികലാ നായരെ കോൺഗ്രസ് മണ്ഡലംകമ്മിറ്റി അഭിനന്ദിച്ചു. പ്രസിഡന്റ് ജയകുമാർ കുറിഞ്ഞിയിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.എൻ.ദാമോദരൻപിള്ള ഉദ്ഘാടനം ചെയ്തു. സി.ജി.രാജൻ, സനോജ് പനക്കൽ, ബാബുരാജ് ,അഭിലാഷ് ചന്ദ്രൻ, റോസമ്മ തോമസ്, ത്രേസ്യാമ്മ നല്ലേപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.