വാഴൂർ: എസ്.വി.ആർ.എൻ.എസ്.എസ് കോളേജിൽ സസ്യശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓർക്കിഡ് ഉദ്യാനമൊരുക്കുന്നു. സസ്യശാസ്ത്ര വിദ്യാർഥികൾ ശേഖരിച്ച ഓർക്കിഡ് ചെടികൾ നട്ട് പ്രിൻസിപ്പൽ ഡോ.എം.ആർ.രേണുക ഉദ്ഘാടനം ചെയ്തു. ഡോ.എസ്.വി.പ്രദീപ്കുമാർ, ഡോ.കെ.ജയകുമാർ, ഡോ.പ്രീത പിള്ള, സി.സി.ശ്രുതി, ഡോ.എം.ജി.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.