പാലാ: സംയോജിത ശിശു വികസനപദ്ധതിയുടെ 45ാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിലെ 2050 അങ്കണവാടികളിലും ' വെളിച്ചം' പരിപാടി നടത്തി. പാലാ പുലിമലക്കുന്ന് അങ്കണവാടിയിൽ മാണി. സി. കാപ്പൻ എം.എൽ.എ ദീപം തെളിയിച്ചു. സന്തോഷ് മരിയാ സദൻ, എൽസമ്മ വി. ജോൺ, ലൈസമ്മ എം.എസ്., മിനി സന്തോഷ്, തങ്കച്ചൻ മുളങ്കുന്നം, ലിസി ജോർജ് എന്നിവർ പ്രസംഗിച്ചു. ഏഴാച്ചേരി അങ്കണവാടിയിൽ പഞ്ചായത്തംഗം എം.ഒ. ശ്രീക്കുട്ടൻ ദീപം തെളിച്ചു. ഉഷാറാണി വി.സി, കാർത്തിക മഞ്ചേപ്പിള്ളിൽ, പെണ്ണമ്മ എന്നിവർ സംസാരിച്ചു.