
കാഞ്ഞിരപ്പള്ളി : കേരള വനം വന്യജീവി വകുപ്പിന്റെ വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി വെബിനാറും മൊബൈൽ ഫോട്ടോഗ്രാഫി മത്സരവും പൊതുവിഭാഗത്തിന് മൊബൈൽ ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിക്കും. കാടറിവ് എന്ന പേരിട്ടിരിക്കുന്ന വെബിനാർ നാളെ രാവിലെ 10.30 മുതൽ 12 വരെയാണ്. പീരുമേട്,പെരിയാർ വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ (പ്രോജക്ട് ടൈഗർ) പി.യു.സാജു ഉദ്ഘാടനം ചെയ്യും. പെരിയാർ ടൈഗർ റിസർവിലെ കൺസേർവഷൻ ബയോളജിസ്റ്റ് അനൂപ്.വി മുഖ്യപ്രഭാഷണം നടത്തും. പെരിയാർ ടൈഗർ റിസർവിലെ അസിസ്റ്റന്റ് നേച്ചർ എഡ്യൂക്കേഷൻ ഓഫീസർ സുനിൽ സി.ജി മോഡറേറ്ററാവും. മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിലേക്കുള്ള ഫോട്ടോകൾ നാളെ വൈകിട്ട് 5 നുള്ളിൽ ലഭിക്കണം. ഫോൺ : 8848165079,9447409940.