പാലാ: നിർമ്മാണചട്ടങ്ങൾ പൂർണമായി പാലിക്കാതെ ജനറൽ ആശുപത്രിയുടെ കെട്ടിടങ്ങൾ പണിതത് മൂലമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാൻ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനം. പാർക്കിംഗ് സൗകര്യങ്ങൾ നിലവിൽ ഇല്ല. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയാൽ മാത്രമേ പാർക്കിംഗ് സൗകര്യം ലഭ്യമാകുകയുള്ളൂ. സെൻട്രലൈസിഡ് എസി സ്ഥാപിച്ചാൽ മാത്രമേ ഡയാലിസിസ് യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനാവൂ. കൊവിഡ് മൂലം തടസ്സപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കുംഇലക്ട്രിക്കൽ ഇൻസ്‌പെക്ട്രേറ്റിൽ നിന്നും അനുമതി ലഭിച്ചാൽ മാത്രമേ പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റാൻ സാധിക്കൂ എന്ന് ആശുപത്രി അധികൃതർ യോഗത്തിൽ അറിയിച്ചു. അതേസമയം പ്രശ്നപരിഹാരത്തിനായി അടിയന്തിര നടപടി സ്വീകരിക്കാൻ മാണി.സി കാപ്പൻ എം.എൽ.എ നിർദ്ദേശം നൽകി.