likxon

ചങ്ങനാശേരി : തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചങ്ങനാശേരി മാർക്കറ്റ് കറുകയിൽ സിബിച്ചന്റെ മകൻ ലിക്സൺ (19) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സംഭവം. കൂട്ടുകാരുമൊത്ത് ചങ്ങനാശേരി കിടങ്ങറ ജലപാതയിൽ വെട്ടിത്തുരുത്ത് ബോട്ടുജെട്ടി പള്ളിക്ക് സമീപത്തെ തോട്ടിൽ കുളിക്കാനിറങ്ങിയ ലിക്സൺ ഒഴുക്കിൽപ്പെടുകയായിരുന്നു. സുഹൃത്തുക്കൾ ലിക്സണെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ചങ്ങനാശേരി ഫയർഫോഴ്സ് ലിക്സണെ കയ്രക്കെത്തിച്ച് ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം യൂദാപുരം മോർച്ചറിയിൽ. ഇന്ന് കൊവിഡ് ടെസ്റ്റിനും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്‌കാരം പിന്നീട്. മാതാവ്: ജാൻസി. സഹോദരങ്ങൾ: ജിലു, സിലു.