rain

കോട്ടയം : പ്രളയമുണ്ടാകുമെന്നു ഭയന്നെങ്കിലും കൃത്യമായ മഴ നൽകി ജില്ലയ്‌ക്ക് കാലവർഷത്തിന്റെ കനിവ്. തുടക്കത്തിൽ രണ്ടു മാസം പെയ്യാതിരുന്ന മഴ പിന്നീട് തകർത്തു പെയ്‌തു. 24 ശതമാനമാണ് പെയ്ത മഴ. 90 കോടി രൂപയുടെ കൃഷി നാശവും മഴയുണ്ടാക്കി.

ജൂൺ ആദ്യ മുതൽ സെപ്തംബർ 30 വരെ 1871.9 മില്ലീമീറ്റര്‍ മഴയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നൂറു മില്ലീമീറ്റർ അധികമായി ലഭിച്ചു. മഴക്കണക്കിൽ ജില്ല സംസ്ഥാനത്ത് നാലാം സ്ഥാനത്താണ് . മദ്ധ്യകേരളത്തിൽ ഒന്നാം സ്ഥാനവും.

മികച്ച തുലാവര്‍ഷമാണ് ഇത്തവണ ജില്ല പ്രതീക്ഷിക്കുന്നത്. കാലവര്‍ഷം പിന്‍വാങ്ങും മുമ്പേ ജില്ലയില്‍ പലയിടങ്ങളിലും തുലാവര്‍ഷ സമാനമായ മിന്നലോടു കൂടിയ മഴ പെയ്തു . കഴിഞ്ഞ വര്‍ഷം തുലാവര്‍ഷ മഴയില്‍ 45 ശതമാനത്തിന്റെ വര്‍ദ്ധനയാണുണ്ടായത്.