കുറവിലങ്ങാട് : യൂത്ത് കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'നീതി ദേവതേ കണ്ണുതുറക്കൂ' എന്ന പേരിൽ
ഗാന്ധി ജയന്തി ദിനത്തിൽ മരങ്ങാട്ടുപിള്ളിയിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. രാഹുൽ ഗാന്ധിക്ക് നേരെയും ഹത്രാസിലെ പെൺകുട്ടിക്ക് നേരെയുമുണ്ടായ ഉത്തർപ്രദേശ് പൊലീസിന്റെ അതിക്രമത്തിൽ പ്രതിഷേധിച്ചാണ് പ്രതിഷേധജ്വാല കൊളുത്തിയത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് സമരം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ കൊച്ചുതറപ്പിൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിൻസൺ ചെറുമല, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എസ് അജികുമാർ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ കെ വി മാത്യു, ജോസ് ജോസഫ്, മാത്തുക്കുട്ടി പുളിക്കിയിൽ, മാർട്ടിൻ പന്നിക്കോട്ട്, എ കെ വിജികുമാർ, കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് അലിൻ ജോസഫ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സൈജു ജോസഫ്, അനൂപ് കെ എൻ, ബിന്റോ ബേബി, നേതാക്കളായ ചാർലി ജോസ്, അരുൺ പി തങ്കച്ചൻ, അമൃതരാജ്, എഡ്വിൻ ജെയിംസ്, കെ.എം.മാത്യു, ബിറ്റോ, സിജോ, ജിതിൻ തുടങ്ങിയവർ പ്രസംഗിച്ചു.