വൈക്കം: പാലുൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ക്ഷീരവികസന വകുപ്പിന്റെ സാഫല്യം 2020 എന്നപദ്ധതിയിൽ ഉൾപ്പെടുത്തി വെച്ചൂർ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിക്ക് തുടക്കമായി. സികെ ആശ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ശകുന്തള അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംവൈ ജയകുമാരി മുഖ്യപ്രഭാഷണം നടത്തി. ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കെജി ശ്രീലത പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീദേവി ജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെഎസ് ഷിബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി മംഗളാനന്ദൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ലൈജു കുഞ്ഞുമോൻ, മിനിമോൾ, അശ്വതി, ക്ഷീരവികസന ഓഫീസർ വി സിന്ധു, ഡയറി ഫാം ഇൻസ്‌പെക്ടർമാരായ എം മനോജ്കുമാർ, രാജേഷ് എന്നിവർ പ്രസംഗിച്ചു.