കുറവിലങ്ങാട് : കേരളാ കോൺഗ്രസ് (എം) കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി സി.എഫ് തോമസ് അനുസ്മരണം നടത്തി. കേരളാ കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി സെക്രട്ടറി മോൻസ് ജോസഫ് എം.എൽ.എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്തംഗം മേരി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി മെമ്പർ മാഞ്ഞൂർ മോഹൻകുമാർ, പാർട്ടി നേതാക്കളായ തോമസ് കണ്ണന്തറ, സ്റ്റീഫൻ പാറാവേലി, ജോസ് വഞ്ചിപ്പുര, ഒ.ടി രാമചന്ദ്രൻ, സെബാസ്റ്റ്യൻ കോച്ചേരി, പി.ടി ജോസ് പാരിപ്പള്ളി, ജോയിസി കാപ്പൻ, അപ്പച്ചൻ പാറത്തൊട്ടി, തോമസ് മുണ്ടുവേലി, വാസുദേവൻ നമ്പൂതിരി, ഷിജു പാറയിടുക്കിൽ, ടിംസ് പോൾ, ജീൻസ് ചക്കാലയിൽ, ജെയിംസ് മോനിപ്പള്ളി, ജോണിച്ചൻ പൂമരത്തേൽ, ടോമി മാക്കീൽ, അബ്രഹാം വയലാക്കൽ, മാത്യു താന്നിനിൽക്കും തടം, തോമസ് മാളിയേക്കൽ, ബോബൻ മഞ്ഞളാംമലയിൽ, സിബി ചിറ്റക്കാട്ട്, ജോയി ഇടത്തിനായിൽ, ബേബി മാമ്പള്ളി, ജോസ് ചാണ്ടി, ജോബിൻ മാണി, ജോർജ് കൊറ്റംകൊമ്പിൽ, കുഞ്ഞുമോൻ ഒഴുകയിൽ, റെജി വള്ളിത്തോട്ടം, സെബാസ്റ്റ്യൻ അപ്പക്കോട്ട്, ബിജു ചിറ്റേത്ത്, ജോയി ചേനക്കാല എന്നിവർ പ്രസംഗിച്ചു.