കൊടുങ്ങൂർ: ദേവീക്ഷേത്രത്തിൽ കൊവിഡ് മഹാമാരിയെ തുടർന്ന് മുടങ്ങിയ മീനപ്പൂരത്തോടനുബന്ധിച്ചുള്ള ക്ഷേത്ര ചടങ്ങുകൾ ആരംഭിച്ചു. ഇന്നലെ നടന്ന കൊടിയേറ്റിന് തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ഉത്സവ ദിവസങ്ങളിൽ താന്ത്രികവിധിപ്രകാമുള്ള ചടങ്ങുകൾ ക്ഷേത്രത്തിൽ നടക്കും. 12ന് ഉത്സവബലി, 13ന് പള്ളിവേട്ട, 14ന് ആറാട്ട്. തന്ത്രിയുടെ നിർദ്ദേശാനുസരണവും ദേവസ്വം ബോർഡിന്റെ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് ഉപദേശകസമിതി ചടങ്ങുകൾ നടത്തുന്നത്. സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഭക്തജനങ്ങൾക്ക് ദർശനത്തിനുള്ള സൗകര്യമെന്ന് ഉപദേശകസമിതി ഭാരവാഹികൾ അറിയിച്ചു.