തലയോലപ്പറമ്പ്: ഇറുമ്പയം ടാഗോർ ലൈബ്രറിയുടെ നേതൃത്വത്തിൽ ഓൺലൈൻ പ്രഭാഷണം നടത്തി. വൈക്കം താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ആർ.പ്രസന്നൻ പ്രഭാഷണം നടത്തി. ഗൂഗിൾ മീറ്റ് വഴിനടത്തിയ യോഗത്തിൽ ലൈബ്രറി പ്രസിഡന്റ് ജി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം സരീഷ് കുമാർ,ലൈബ്രറി സെക്രട്ടറി ഒ.കെ മോഹനൻ എന്നിവർ പ്രസംഗിച്ചു.