മുത്തോലി: ഈസ്റ്റ് സർവീസ് സഹകരണ ബാങ്കിൽ കുടിശിക നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി ഇന്ന് രാവിലെ 11 മുതൽ ബാങ്കിന്റെ ഹെഡ് ഓഫീസിൽ അദാലത്ത് നടത്തും. അദാലത്തിൽ പങ്കെടുത്ത് പിഴ പലിശ ഒഴിവാക്കി പരമാവധി പലിശ ഇളവുകൾ നേടി വായ്പ കണക്ക് അവസാനിപ്പിക്കാൻ ഇടപാടുകാർ സഹകരിക്കണമെന്ന് ബാങ്ക് പ്രസിഡന്റ് ജോസഫ് എബ്രഹാം കൊമ്പനാൽ അറിയിച്ചു. വായ്പാ കുടിശികകാർക്ക് എല്ലാ പ്രവർത്തിദിവസവും ബാങ്ക് ഹെഡ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04822205035, 9495000171.