
കോട്ടയം: കലക്‌ടറേറ്റ് കളരിക്കൽ റിട്ട. ജില്ലാ ജഡ്ജി കെ.സി ജോർജിന്റെ (ഹൈക്കോടതി രജിസ്ട്രാർ, പോലീസ് കംപ്ലേന്റ് അതോറിറ്റി ചെയർമാൻ) ഭാര്യ അന്നമ്മ ജോർജ് ( പെണ്ണമ്മ -72 ) നിര്യാതയായി. പരേത മരങ്ങാട്ടുപിള്ളി ഐരാറ്റിൽ കുടുംബാംഗമാണ്. മക്കൾ: ട്രീസാ ജോർജ് (എൽ.ഐ.സി അങ്കമാലി), ജേക്കബ് കളരിക്കൽ (ഡവലപ്‌മെന്റ് ഓഫീസർ എൽ.ഐ.സി ചങ്ങനാശേരി), സിമി ചാക്കോ, ആൻ മേരി ജോർജ് ( സി.എഫ്.ഒ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് ലിമിറ്റഡ് ). മരുമക്കൾ: ജോർജ് ജോസഫ് മുണ്ടാടൻ (അങ്കമാലി), ഐറിൻ ജേക്കബ് കണ്ണൂക്കാടൻ (ചാലക്കുടി), പി.എം ചാക്കോ, വാച്ചാപറമ്പിൽ പരുത്തിക്കൽ പുളിങ്കുന്ന്, തോമസ് മാത്യു കോതമ്പാനിയിൽ,കല്ലാനോട് (കോഴിക്കോട്). സംസ്‌കാരം ഇന്ന് രാവിലെ 10ന് ലൂർദ് ഫൊറോനാ പള്ളിയിൽ.