
കുഞ്ചിത്തണ്ണി: ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിച്ചപ്പോൾ കുഴഞ്ഞുവീണ യുവതി മരിച്ചു. ബൈസൺവാലി പടിപ്പുരയ്ക്കൽ രാംദേവിന്റെ ഭാര്യ അശ്വതി (29) യാണ് മരിച്ചത്. ബൈസൺവാലി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്ററാണ്. തിങ്കളാഴ്ച രാവിലെ ബൈക്കിൽ സഞ്ചരിക്കുമ്പോൾ ടീകമ്പനിയിൽ ഇല്ലിസിറ്റി ഭാഗത്ത് വച്ചാണ് കുഴഞ്ഞുവീണത്. തുടർന്ന് രാജാക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി . ഇന്ന് സംസ്‌കാരം നടത്തും.
മകൻ :ദേവപ്രയാൺ