irumbupalam

അടിമാലി: ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ഇരുമ്പ്പാലത്ത് പ്രവർത്തനം ആരംഭിച്ചു.കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട് പ്രാഥമിക ചികത്സയ്ക്കുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ അടിമാലി ഗ്രാമ പഞ്ചായത്തിലെ ഇരുമ്പുപാലത്ത് 125 കിടക്കകളോടെയുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.അലോപ്പതി, ഹോമിയോ, ആയുർവേദ വിഭാഗത്തിലെ 3 ഡോക്ടർമാർ 5 സ്റ്റാഫ് നഴ്‌സ് ഫാസിസിസ്റ്റ് ഉൾപ്പെടെ 13 ജീവനക്കാരെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ് സെന്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ മേരി യാക്കോബ്,കെ.എസ് സിയാദ്, എം.ബി മക്കാർ, രജനി സതീശൻ, പഞ്ചായത്ത് സെക്രട്ടറി കെ.എൻ.സഹജൻ, മെഡിക്കൽ ഓഫീസർ ഡോ.ദീപു കൃഷ്ണ, എച്ച്.ഐമാരായ ഇ .ബി.ദിനേശൻ, കെ.എൻ ബാലകൃഷണൻ എന്നിവർ പങ്കെടുത്തു.