അടിമാലി: കൺസ്യൂമർ ഫെഡിന്റെ മദ്യവില്പനശാലയിൽ കഴിഞ്ഞ രണ്ട് ദിവസമായി മദ്യം സ്റ്റോക്കില്ല.ചില്ലറ വില്പനശാലയിലും പ്രീമിയം ഔട്ട് ലെറ്റിലും ഇത്തന്നെ അവസ്ഥ.ബാറുകളിൽ അവർ പറയുന്ന ബ്രാൻഡിലുള്ള മദ്യം മാത്രമാണ് ലഭിക്കുന്നത്. വളരെ വില കുറഞ്ഞ മദ്യം അമിത വില ഈടാക്കി നൽകുയാണെന്ന് വ്യാപകമായ പരാതിയാണ് ഉള്ളത്.ടോക്കൺ അനുസരിച്ചുള്ള വില്പന കണക്കാക്കിയാണ് ഇപ്പോൾ ഔട്ട് ലെറ്റുകൾക്കും ബാറുകൾക്ക് മദ്യം വിതരണം നടത്തുന്നത്. എന്നാൽ അപ് വഴിയുള്ള കച്ചവടത്തിന്റെ നാലിരട്ടി വരെയാണ് സർക്കാർ ഔട്ട് ലെറ്റുകൾ വഴിയും ബാറുകൾ വഴിയും നടക്കുന്നത് വിതരണം
ടോക്കൺ ഇല്ലാതെ നടക്കുന്നത് . അപ് വഴിയുള്ള കച്ചവടത്തിന്റെ കണക്ക് അനുസരിച്ച് മാത്രം മദ്യവിതരണം നടത്തിയാൽ മതിയെന്ന സർക്കാർ ഉത്തരവാണ് മദ്യക്ഷാമത്തിന് കാരണമായി ബാർ ഉടമകളും ഔട്ട് ലെറ്റു കളിലെ ജീവനക്കാരും പറയുന്നത്.