കുമരകം: ഹത്രാസിലെ ദളിത് പെൺകുട്ടിക്ക് നേരെയുണ്ടായ ക്രൂരതയ്ക്കെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ കുമരകം ചന്തക്കവലയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കുമരകം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഏ പി സലിമോൻ ഉദ്ഘാടനം നിർവഹിച്ചു. പരിഷത് കോട്ടയം മേഖലാ കമ്മറ്റി സെക്രട്ടറി മഹേഷ് ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രബോസ്, പഞ്ചാ: സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി കെ ശാന്തകുമാർ, പരിഷത് യൂണിറ്റ് ജോ: സെക്രട്ടറി ഇ എം ജ്യോതിലാൽ , യൂണിറ്റ് പ്രസിഡന്റ് ഡി മധു കൃഷ്ണവിലാസം എന്നിവർ പ്രസംഗിച്ചു.