കറുകച്ചാൽ: കറുകച്ചാൽ ഗ്രാമപഞ്ചായത്തിൽ നിന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കളിൽ വിവിധ കാരണങ്ങളാൽ മസ്റ്ററിംഗ് ചെയ്യാൻ സാധിക്കാത്ത ഗുണഭോക്താക്കൾ ഒക്ടോബർ 15നു മുൻപായി അക്ഷയകേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് ചെയ്യണം. മസ്റ്ററിംഗ് പരാജയപ്പെട്ട് ലൈഫ് സർട്ടിഫിക്കറ്റ് അറ്റാച്ച് ചെയ്ത് പെൻഷൻ ലഭിച്ചുവരുന്നവർ ഇപ്പോൾ മസ്റ്ററിംഗ് ചെയ്യേണ്ടതില്ല. മസ്റ്ററിംഗ് ചെയ്ത ശേഷം ലഭിക്കുന്ന പ്രിന്റൗട്ട് പഞ്ചായത്തിൽ ലഭ്യമാക്കേണ്ടതില്ല.