
കോട്ടയം : അധികാര വികേന്ദ്രീകരണത്തിന്റെ കാൽ നൂറ്റാണ്ട് പൂർത്തിയായതിനോടനുബന്ധിച്ച് ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന വെബിനാർ നാളെ രാവിലെ 10 ന് മന്ത്രി എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിക്കും. സ്മാരക ശിലാഫലകം തോമസ് ചാഴികാടൻ എം.പി അനാച്ഛാദനം ചെയ്യും. സംസ്ഥാന ധനകാര്യ കമ്മിഷൻ ചെയർമാൻ എസ്.എം വിജയാനന്ദ് വിഷയാവതരണവും സംസ്ഥാന ആസൂത്രണ ബോർഡ് എസ്.ആർ.ജി ചെയർമാൻ ഡോ.കെ.എൻ ഹരിലാൽ പ്രഭാഷണവും നടത്തും.