
കോട്ടയം : കൊവിഡ് ലോക് ഡൗണിൽ ഇളവു പ്രഖ്യാപിച്ച കേന്ദ്രസർക്കാർ തിയേറ്ററുകൾ തുറക്കാൻ അനുമതി നൽകിയെങ്കിലും ആശങ്കയോടെ ഉടമകളും ജീവനക്കാരും. കഴിഞ്ഞ ഏഴു മാസത്തെ വൈദ്യുതി ചാർജ് ഇനത്തിൽ പല തിയേറ്ററുകൾക്കും രണ്ടു മുതൽ അഞ്ചു ലക്ഷം രൂപ വരെ കുടിശികയുണ്ട്.
പ്രതിസന്ധികൾ ഇങ്ങനെ
വൈദ്യുതി ചാർജിലെ ഫിക്‌സഡ് ചാർജ്
ജി.എസ്.ടി.യും വിനോദ നികുതിയും
ഒന്നിടവിട്ട സീറ്റുകളിൽ പ്രേക്ഷകരെ ഇരുത്തുന്നത്
എ.സി ഉപയോഗിക്കാതെ പ്രവർത്തിക്കാനാവില്ല
പ്രതിഷേധം ഉണ്ടാകും
പുതിയ മാനദണ്ഡ പ്രകാരം പ്രവർത്തിക്കുക പ്രായോഗികമല്ല. പകുതിയിലധികം സീറ്റുകളും ഒഴിച്ചിടേണ്ടി വരും. ഇത് കൂടാതെയാണ് ഭീമമായ തുക വൈദ്യുതി ഫിക്‌സഡ് ചാർജായി അടയ്‌ക്കേണ്ടിയും വരുന്നത്. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാതെ തിയറ്ററുകൾ തുറക്കുന്നത് ആലോചിക്കാനാവില്ല.
ജിജി അഞ്ചാനി, ഉടമ
അഞ്ചാനി സിനിമാസ്
പള്ളിക്കത്തോട്
തർക്കം പതിവാകും
സെക്കൻഡ് ഷോയ്‌ക്ക് എത്തുന്നരിൽ ചിലരെങ്കിലും മദ്യപിച്ച് എത്തുന്നവരാണ്. പനി പരിശോധിക്കുമ്പോൾ മുതൽ ഒന്നിട വിട്ട സീറ്റിൽ ഇരിക്കുന്നത് വരെ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിൽ അതീവ ജാഗ്രതയോടെ വേണം തിയേറ്റർ തുറക്കുന്നതിന് നടപടി സ്വീകരിക്കാൻ
ജോൺ,തീയറ്റർ മാനേജർ
സെൻട്രൽ പിക്‌ചേഴ്‌സ്
ശുചീകരണം നടത്തി
തയേറ്റർ ശുചീകരണം അടക്കം നടത്തിയിട്ടുണ്ട്. എങ്കിലും തുറക്കുന്നത് സംബന്ധിച്ചുള്ള ആശങ്ക നിലനിൽക്കുന്നുണ്ട്.
ജോബി,മാനേജർ
അനുപമ തിയേറ്റർ