വൈക്കം : തകർന്നു കിടക്കുന്ന കോവിലകത്തുകടവ് ആയുർവ്വേദ ആശുപത്രി - മടിയത്തറ റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്ന് ഐ.എൻ.ടി.യു.സി വൈക്കം ടൗൺ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. റോഡ് നന്നാക്കിയില്ലെങ്കിൽ പ്രക്ഷോഭപരിപാടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗം പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോർജ്ജ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് ചക്കനാടൻ, വൈക്കം ജയൻ, കെ.എൻ.രാജപ്പൻ, മഹേശൻ മാടത്തിൽചിറ, ബാബു മംഗലത്ത്, ശ്രീദേവി അനിരുദ്ധൻ, പ്രീത രാജേഷ്, ബിനോയി ദേവസ്യ തുടങ്ങിയവർ പ്രസംഗിച്ചു.