വൈക്കം : മറവന്തുരുത്ത് പഞ്ചായത്തിൽ വിവിധ ഗ്രാമീണ റോഡുകളിൽ ശുദ്ധജല പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതായി പരാതി. പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡ് തകരുന്നതായും പരാതിയുണ്ട്. അധികാരികൾ വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി മറവന്തുരുത്ത് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ആർ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. ടി.വി മിത്രലാൽ,വി ഷൈലേഷ്, പി ഷണ്മുഖൻ, പി സനു നന്ദവനം, എസ് ചന്ദ്രശേഖരൻ, എം.ആർ ശശിധരൻ, കെ ഭൂവനേശ്വരൻ, കെ.ഷാജി, കെ.ആർ സജി, ജെ പദ്മകുമാർ എന്നിവർ പ്രസംഗിച്ചു.