പാലാ: 46 ദിവസം കൊണ്ട് 518 അന്തർദേശീയ കോഴ്‌സുകളുടെ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ പ്രവിത്താനം തോപ്പിൽ അമൽ രാജിനെ ബി.ഡി.ജെ.എസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി പാലാ പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി സജി മുന്നിലവ്, സന്തോഷ് പാറയിൽ, സനീഷ് ചിറയിൽ, ശിവദാസൻ മത്തോലി എന്നിവർ പങ്കെടുത്തു. ജോസ്.കെ.മാണി എം.പിയും അമലിനെ വസതിയിലെത്തി അനമോദിച്ചു. മാണി.സി. കാപ്പൻ എം.എൽ.എ ഫോണിൽ ആശംസകൾ നേർന്നു.