dcovtor

കോട്ടയം : കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണ അവധി റദ്ദാക്കിയ നടപടി പുന:പരിശോധിക്കണമെന്ന് കേരള ഗവ.ഹോമിയോ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സി.എഫ്.എൽ.ടി.സികളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് നൽകിയിരുന്ന ഏഴ് ദിവസത്തെ നിരീക്ഷണ അവധി പുനസ്ഥാപിക്കണം. രോഗം പകരുന്നതിന് ഏറെ സാദ്ധ്യതയുള്ള ആരോഗ്യപ്രവർത്തകർ തുടർച്ചയായി പത്ത് ദിവസം ജോലി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ അവധി റദ്ദാക്കിയത് പ്രതിഷേധാർമാണമെന്ന് അസോ. സംസ്ഥാന പ്രസിഡന്റ് ഡോ.മുഹമ്മദ് ഷഫീക്ക് മസാനി, ജനറൽ സെക്രട്ടറി ഡോ.ദീപ എ.എസ് എന്നിവർ ആവശ്യപ്പെട്ടു.