എരുമേലി: യുവാവിനും ബന്ധുക്കളായ രണ്ട് സ്ത്രീകൾക്കും വനപാലകരിൽ നികന്ന് മർദ്ദനമേറ്റ സംഭവത്തിൽ എരുമേലിയിൽ പ്രതിഷേധം കനക്കുന്നു.കഴിഞ്ഞ ദിവസമാണ് പമ്പാവാലി ആറാട്ടുകയത്ത് വട്ടപ്പാറ പാലമൂട്ടിൽ പി.എൻ.സുനീഷിനും, ബന്ധുക്കളായ രണ്ടു സ്ത്രീകൾക്കും മർദ്ദനമേറ്റത്.മണൽ ലോബിയെന്നാരോപിച്ച് മർദ്ദിക്കുകയായിരുന്നു എന്നാണ് പരക്കേറ്റ സുനീഷ് പറയുന്നത്. എന്നാൽ തങ്ങളുടെ ജോലി തടസപ്പെടുത്തി തങ്ങളെ മർദ്ദിക്കുകയായിരുന്നു എന്നാണ് വനം വകുപ്പിന്റെ
വാദം. ഇരുകൂട്ടരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവം വിവാദമായതോടെ പ്രതിഷേധവുമായി വിവിധ സംഘടനകളും രംഗത്തെത്തി. പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതായി എരുമേലി പൊലീസ് അറിയിച്ചു.