കാഞ്ഞിരപ്പള്ളി: പേട്ട ഹൈസ്‌കൂൾ ജംഗഷൻ കൊടുവന്താനം പാറക്കടവ് റോഡ് നവീകരണത്തിന് 30 ലക്ഷം രൂപ അനുവദിച്ചു.' 1980 ൽ നിർമ്മിച്ച റോഡ് നഗരത്തിന്റെ വടക്കൻ ഭാഗത്തുള്ളവർക്ക് കെ.കെ.റോഡിൽ എത്താനുള്ള പ്രധാന പാതയാണ് ഇത്. റോഡ് നവീകരണത്തിന് പണം അനുവദിച്ച ഡോ.എൻ.ജയരാജ് എം.എൽ.എ, എട്ടാം വാർഡംഗം റിബിൻ ഷാ എന്നിവരെ കാഞ്ഞിരപ്പള്ളി വികസന സമിതി അഭിനന്ദിച്ചു. ചെയർമാൻ ഇക്ബാൽ ഇല്ലത്തുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.