
അടിമാലി: വീണ് പരിക്കേറ്റ് പിതാവിന്റെ മീൻ വിൽപ്പന ഏറ്റെടുത്ത പെൺമക്കൾക്ക് വിവിധ സംഘടനകളുടെ ആദരവ്. പിതാവായ മനോജിന് മത്സ്യ വിൽപ്പനശാലയിൽ എത്താൻ കഴിയാതെ വന്നതോടെ മീൻ കച്ചവടം ഏറ്റെടുത്ത പെൺകുട്ടികളെ സംബന്ധിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ശില്പയെയും നന്ദനയേയും വീട്ടിൽ എത്തി ആദരിച്ചത്.സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ യുവജനക്ഷേമ ബോർഡ് ജില്ലാ പ്രോഗ്രാം ഓഫീസർ വി.എസ് ബിന്ദു,ജില്ലാ കോർഡിനേറ്റർ സിജുമോൻ, കെ.കൃഷ്ണമൂർത്തി എന്നിവർ ഇരുമ്പുപാലത്തെ വീട്ടിൽ എത്തി ആദരിച്ചു. ഇരുമ്പുപാലം മർച്ചന്റ് അസോസിയേഷൻ യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് എം.എം.റഫീക്ക്, സെക്രട്ടറി ടി.ജെ ജോമോൻ എന്നിവരും, യൂത്ത് കോൺഗ്രസ്സ് ഇരുമ്പുപാലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് ഷിയാസ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി എം.എ അൻസാരി, ബിനു കെ.തോമസ്, ജോജി ജോയി എന്നിവർ ചേർന്ന് കുട്ടികളെ വീട്ടിൽ എത്തി ആദരിച്ചു.