വൈക്കം : കേന്ദ്ര സംസ്ഥാന സർക്കാരുകളും ത്രിതല പഞ്ചായത്തുകളും ഗുണഭോക്തൃ പങ്കാളിത്തത്തോടുകൂടി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ സമ്പൂർണ്ണ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ നിയോജകമണ്ഡലം തല ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30 ന് മറവന്തുരുത്ത് ഗ്രാമപഞ്ചായത്ത് ഹാളിൽ സി.കെ ആശ എം.എൽ.എ നിർവ്വഹിക്കും.
മറവന്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ഹരിക്കുട്ടൻ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ ജല അതോറിട്ടി കടുത്തുരുത്തി ഡിവിഷൻ എക്‌സി. എൻജിനീയർ കെ. സുരേഷ് റിപ്പോർട്ട് അവതരിപ്പിക്കും. തോമസ് ചാഴിക്കാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും.പദ്ധതി പൂർത്തിയാകമ്പോൾ കുടിവെള്ളത്തിിന്റെ കാര്യത്തിൽ വൈക്കം സ്വയംപര്യാപ്തതയിലെത്തുമെന്നാണ് പ്രതീക്ഷ. വൈക്കം നിയോജകമണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ടിവി പുരം, വെച്ചൂർ, തലയാഴം, ഉദയനാപുരം, ചെമ്പ്, മറവന്തുരുത്ത്, തലയോലപ്പറമ്പ്, വെള്ളൂർ, കല്ലറ എന്നീ പഞ്ചായത്തുകളിൽ വരുന്ന 15244 വീടുകളിൽ കുടിവെള്ളം എത്തിക്കുന്നതിന് ഒന്നാംഘട്ടമായി 26.78 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുക.
കണക്ഷനും തുകയും
വെള്ളൂർ ഗ്രാമപഞ്ചായത്തിൽ 1200 ഗാർഹിക കണക്ഷനുകൾ ഉൾപ്പെടുന്ന പ്രവർത്തികൾക്കായി 4.20 കോടി
കല്ലറ പഞ്ചായത്തിൽ 2100 ഗാർഹിക കണക്ഷൻ ഉൾപ്പെടുന്ന പദ്ധതിക്കായി 6.19 കോടി
തലയാഴം പഞ്ചായത്തിൽ 1414 ഗാർഹിക കണക്ഷനുകളും 3400 മീറ്റർ പൈപ്പ് ലൈനും 1.56 കോടി രൂപ.
വെച്ചൂർ ഗ്രാമപഞ്ചായത്തിൽ 1080 ഗാർഹിക കണക്ഷനുകളും 8000 മീറ്റർ പൈപ്പ് ലൈനും 1.52 കോടി രൂപ.
ഉദയനാപുരം പഞ്ചായത്തിൽ 2070 ഗാർഹിക കണക്ഷനുകളും 3800 മീറ്റർ പൈപ്പ് ലൈനും 2.40 കോടി രൂപ.
ടി വി പുരം പഞ്ചായത്തിൽ 69 ഗാർഹിക കണക്ഷനുകളും 1000 മീറ്റർ പൈപ്പ് ലൈനും 14 ലക്ഷം രൂപ.
തലയോലപ്പറമ്പ് ഗ്റാമപഞ്ചായത്തിൽ 2358 ഗാർഹിക കണക്ഷനുകളും 19000 മീറ്റർ പൈപ്പ് ലൈനും 4.27 കോടി രൂപ.
ചെമ്പ് പഞ്ചായത്തിൽ 2292 ഗാർഹിക കണക്ഷനുകളും 4500 മീറ്റർ പൈപ്പ് ലൈനും 2.40 കോടി രൂപ.
മറവൻതുരുത്ത് പഞ്ചായത്തിൽ 2661 ഗാർഹിക കണക്ഷനുകളും 3500 മീറ്റർ പൈപ്പ് ലൈനും 2.65 കോടി രൂപ.