അടിമാലി: വി.എച്ച്.എസ്.ഇ അഡ്മിഷൻ നടപടികൾ പൂർത്തികരിച്ച് കഴിഞ്ഞപ്പോൾ ജില്ലയിൽ 324 സീറ്റുകൾ ഒഴിവായി കിടക്കുന്നു. പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്‌കൂൾ മാറുന്നതിനും കോഴ്‌സ് മാറുന്നതിനുമുള്ള അവസരം ഇന്നലെ അവസാനിച്ചു.തുടർന്ന് ഇതുവരെ അഡ്മിഷൻ ലഭിക്കാത്തവർ ഒഴിവുള്ള സ്‌കൂളുകൾ പരിശോധിച്ച് അപേക്ഷ പുതുക്കി വെയ്ക്കാൻ അവസരം കിട്ടും. ഇനിയും അപേക്ഷിക്കാത്തവർക്കും സേ പരീക്ഷ ജയിച്ചവർക്കും അപേക്ഷിക്കാനും അവസരം ലഭിക്കും.