കുറവിലങ്ങാട് :ജലജീവൻ മിഷൻ കുടിവെള്ളപദ്ധതിയുടെ കടുത്തുരുത്തി നിയോജക മണ്ഡലം തല ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് നടക്കും. കടുത്തുരുത്തി പി.ഡബ്ലു.ഡി റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ പദ്ധതിയുടെ ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ നിർവ്വഹിക്കും. തോമസ് ചാഴിക്കാടൻ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും.
ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ മണ്ഡലത്തിൽ 41 കോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ സർക്കാർ ഭരണാനുമതി നൽകിയതായി എം.എൽ.എ അറിയിച്ചു. 15000 വീടുകളിൽ വാട്ടർ കണക്ഷൻ നൽകും.