എലിക്കുളം: ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എലിക്കുളം പഞ്ചായത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ അനുവദിക്കണമെന്ന് യൂത്ത് കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സമീപ പ്രദേശത്തെ സെന്ററുകളിൽ രോഗികളെ പാർപ്പിക്കുവാനുള്ള മതിയായ സൗകര്യങ്ങളില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്ത് കമ്മിറ്റി മുമ്പാകെയാണ് കത്ത് നൽകിയത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റിച്ചു കെ.ചാക്കോ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അഭിജിത്ത് ആർ.കവുങ്ങഴയ്ക്കൽ, മണ്ഡലം വൈസ് പ്രസിഡന്റ് ജിഷ്ണു പറപ്പള്ളിൽ എന്നിവർ പങ്കെടുത്തു.