stadium

ചങ്ങനാശേരി: കായിക പ്രേമികകൾക്ക് സന്തോഷിക്കാം. ചങ്ങനാശേരി മുൻസിപ്പൽ സ്റ്റേഡിയം നവീകരണം ശരവേഗത്തിൽ. നിലവിൽ ഗ്യാലറിയും പവലിയനും ടോയ്‌ലറ്റുകളും അറ്റകുറ്റപ്പണികൾ നടത്തി പെയിന്റിംഗ് പൂർത്തിയാക്കി. മൈതാനത്തിന്റെയും ട്രാക്കിന്റെയും നവീകരിക്കണവും പൂർത്തിയാക്കേണ്ടതുണ്ട്. റവന്യൂ ടവർ ഭാഗത്ത് നിന്നുള്ള വഴി കാട് പിടിച്ചു കിടക്കുകയാണ്. ഇതും വൈകാതെ വെട്ടിത്തെറിച്ച് സഞ്ചാര യോഗ്യമാക്കും. നവീകരണവുമായി ഉയർന്ന എതിർപ്പുകൾക്കിടയിൽ പവലയനിലെ സർക്കാർ ഓഫീസുകൾ ഒഴിപ്പിച്ചിച്ചിരുന്നു. 20 ലക്ഷം രൂപയുടെ നവീകരണമാണ് നടക്കുന്നത്.

1972 മെയ് 27ന് കേരള ഗവർണറായിരുന്ന വി.വിശ്വനാഥനാണ് സ്റ്റേഡിയത്തിന് തറക്കല്ലിട്ടത്. തൊട്ടടുത്ത വർഷം സുപ്പർതാരം രാജ്കപൂർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. തുടക്കത്തിൽ കാലത്ത് ടേബിൾ ടെന്നീസും ബാഡ്മിന്റൺ കോർട്ട്, ഷർട്ടിൽ കോർട്ട് എന്നിവമാത്രമായിരുന്നു ഉണ്ടായിരുന്നത്. സ്റ്റേഡിയത്തിന് നാലുചുറ്റിലും പവലിയനുകൾ ഉയർത്തി അതിനു കീഴിൽ 25 ഓളം കടമുറികളും സ്ഥാപിച്ചിരുന്നു. നഗരസഭയ്ക്ക് വരുമാനം കണ്ടെത്തുന്നതിനുള്ള മാർഗമായിട്ടായിരുന്നു ഇത്. സ്‌റ്റേഡിയം ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന എഡ്വേർഡ് സായിപ്പിന്റെ പേരിലാണ് സ്റ്റേഡിയം അറിയപ്പെട്ടിരുന്നത്.

വലിയ മത്സരങ്ങൾക്കും കായിക മാമാങ്കങ്ങൾക്കും സൗകര്യം ഒരുക്കാൻ പാർക്കിംഗ് സംവിധാനം ഒരുക്കണമെന്നാണ് വെല്ലുവിളി. അതേസമയം കായിക രംഗത്തെ പ്രഗത്ഭരെ ഉൾപ്പെടുത്തി സ്റ്റേഡിയം പരിപാല സമിതിയും രൂപീകരിച്ചാൽ ചങ്ങനാശേരിയിലെ കലാലയങ്ങളിലെ കായിക പ്രതിഭകൾക്ക് പ്രധാന പരിശീലന കേന്ദ്രമായി ഉയർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ഒളിമ്പ്യൻ അഞ്ചു ബോബി ജോർജ് അടക്കം നിരവധി കായിക താരങ്ങളാണ് ഇവിടെ നിന്നും ഉയർന്ന് വന്നത്.

കാടിൽ നിന്ന് മോചനം
കാടുപിടിച്ചും ഗ്യാലറിയിലെ കല്ലുകൾ ഇളകിയും ശോച്യാവസ്ഥയിലായ സ്‌റ്റേഡിയം തെരുവുനായ്ക്കളുടേയും യാചകരുടേയും കേന്ദ്രമായിരുന്നു. ചങ്ങനാശ്ശേരി നഗരസഭ ചെയർമാനായി സ്റ്റേഡിയം ക്‌ളബ് അംഗവുമായ സാജൻ ഫ്രാൻസിസ് എത്തിയതോടെയാണ് മൈതാനത്തിന്റെ നവീകരണത്തിന് വഴിതെളിഞ്ഞത്. സ്റ്റേഡിയത്തിന്റെ സജീവത നഷ്ടമായതോടു കൂടി കവാടങ്ങളിൽ ഒന്ന് കെട്ടിയടച്ച് വ്യാപാര സ്ഥാപനമാക്കി മാറ്റാനുള്ള നീക്കം ഏറെ വിവാദവും കോലാഹലത്തിനും വഴി വച്ചിരുന്നു.