വൈക്കം : ക്ഷീരകർഷകൻ രാജു ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഉത്തരവാദികളായ കെ.എസ്.ഇ.ബി അധികൃതർക്കെതിരെ കൊലക്കു​റ്റത്തിന് കേസെടുക്കണമെന്നും കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ആശ്രിതർക്ക് സർക്കാർ ജോലി നൽകണമെന്നും അഖിലേന്ത്യ കിസാൻ സഭ തലയോലപറമ്പ് മണ്ഡലം കമ്മി​റ്റി ആവശ്യപ്പെട്ടു. മൂന്നുമാസം മുമ്പ് രാജു ഉൾപ്പെടെ പരിസരവാസികൾ നേരിട്ടു കൊടുത്ത പരാതി പരിഗണിച്ചിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നു. പ്രശ്‌നങ്ങൾക്ക് അടിയന്തിര നടപടി സ്വീകരിച്ചില്ലങ്കിൽ ജനകീയ സമരത്തിന് നേതൃത്വം നൽകാൻ യോഗം തീരുമാനിച്ചു. കെ.എം.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അനി ചെള്ളാങ്കൽ, കെ.വേണുഗോപാൽ, അഡ്വ.പി.വി.കൃഷ്ണകുമാർ, പി.കെ.മുരളിധരൻ, പി.ആർ.സുരേഷ്, വിജയൻ കൊടിയാട്, കുര്യക്കോസ് ചിറയിൽ എന്നിവർ പ്രസംഗിച്ചു.