
കോട്ടയം: ജനകീയാസൂത്രണം കാൽനൂറ്റാണ്ട് തികച്ചതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തും ജില്ലാ ആസൂത്രണ സമിതിയും ചേർന്ന് നടത്തിയ വെബിനാർ മന്ത്രി എ.സി മൊയ്‌തീൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തിൽ സ്ഥാപിച്ച അധികാരവികേന്ദ്രീകരണ സ്മാരക ശിലാഫലകം തോമസ് ചാഴികാടൻ എം.പി. അനാച്ഛാദനം ചെയ്‌തു. മുൻ ചീഫ് സെക്രട്ടറിയും സംസ്ഥാന ധനകാര്യ കമ്മിഷൻ ചെയർമാനുമായ എസ്.എം.വിജയാനന്ദ് വിഷയാവതരണം നടത്തി. സംസ്ഥാന ആസൂത്രണ ബോർഡ് എസ്.ആർ.ജി. ചെയർമാൻ ഡോ. കെ.എൻ.ഹരിലാൽ, കില ഡയറക്ടർ ഡോ.ജോയ് ഇളമൺ, സംസ്ഥാന ആസൂത്രണ ബോർഡ് വികേന്ദ്രീകാസൂത്രണ വിഭാഗം മേധാവി ജെ. ജോസഫൈൻ എന്നിവർ പ്രഭാഷണങ്ങൾ നടത്തി. ജില്ലാ കളക്ടർ എം.അഞ്ജന സ്വാഗതവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.ശോഭാ സലിമോൻ നന്ദിയും പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജില്ലാ ആസൂത്രണസമിതി ഉദ്യോഗസ്ഥരും പങ്കെടുത്തു. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ വെബിനാർ തത്സമയം പ്രദർശിപ്പിച്ചു.